
ബോളിവുഡ് നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. താരം ബംഗ്ലൂർ സ്വദേശിനിയുമായി പ്രണയത്തിലാണെന്നും ഈ യുവതിയെ ആമിർ ഉടൻ വിവാഹം കഴിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീണ ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ, രണ്ടാം ഭാര്യ കിരൺ റാവുവും. അതേസമയം, മൂന്നാം വിവാഹം സംബന്ധിച്ച റിപ്പോർട്ടുകളോട് താരം ഇനിയും പ്രതികരിച്ചിട്ടില്ല.
സിത്താരെ സമീൻ പർ ആണ് ആമിറിന്റേതായി ഉടൻ പുറത്തുവരാനിരിക്കുന്ന ചിത്രം. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പർ എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറിൽ നായകനായ താരം ദർശീൽ സഫാരി ആമിർ ഖാൻ ചിത്രത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പർ മനോഹരമായ സിനിമയായിരിക്കും എന്ന് ദർശീൽ സഫാരി വ്യക്തമാക്കി. ആമിർ ഖാനായിരുന്നു ചിത്രത്തിന്റെ നിർമാണവും. സമീൻ പർ കഥയും സംവിധാനവും ആമിർ ഖാനായിരുന്നു. എന്നാൽ സിത്താരെ സമീൻ പർ സംവിധാനം ചെയ്യുന്നത് ആർ എസ് പ്രസന്നയാണ്.











